വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസിന്റെ ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ല; ഒമര്‍ അബ്ദുല്ല പരാതി നല്‍കി

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം പുരോഗമിക്കുന്ന ജമ്മു കശ്മീരില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ വ്യാപക പരാതി. കോണ്‍ഗ്രസിന്റെ വോട്ടിങ് ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് വോട്ട് രേഖപ്പെടുത്താനെത്തിയവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുസംബന്ധിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പരാതി നല്‍കിയിരിക്കുകയാണ്.

പൂഞ്ചിന്റെ വിവിധ പോളിങ് ബൂത്തുകളില്‍ വോട്ടിങ് മെഷീനെക്കുറിച്ചുള്ള പരാതികളും അദ്ദേഹം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ മെഷീന്റെ പ്രവര്‍ത്തനം സാവധാനത്തിലാണെന്നും മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എന്നാണ് പരാതികള്‍ ഉയരുന്നത്. ഒരു ബട്ടണ്‍ പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്ന് വോട്ടിങ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് പൂഞ്ചിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവിടെ നാലാമത്തെ ബട്ടണ്‍ കോണ്‍ഗ്രസിന്റേതാണ്. ആ ബട്ടണ്‍ ആണ് വ്യാപകമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നത്. ഇതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

https://youtu.be/LKkfBkLpWAE

Comments (0)
Add Comment