തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയും ഡീസലിന് 80 രൂപ 51 പൈസയുമാണ് വില . ജനുവരി മാസത്തിൽ ഏഴാം തവണയാണ് ഇന്ധനവില വർധിക്കുന്നത്.
ഇതോടെ ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോർഡിലെത്തി. കൊച്ചിയില്‍ 2018 ഒക്ടോബറിലുണ്ടായിരുന്ന 85 രൂപ 99 പൈസയെന്ന റെക്കോർഡാണ് തകര്‍ന്നത്. തിരുവനന്തപുരത്ത് ഇന്ന് ഡീസലിന് 82 രൂപ 14 പൈസയാണ് വില. പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയും. തിരുവനന്തപുരത്തെ ഗ്രാമ പ്രദേശങ്ങളില്‍ ഇത് ലിറ്ററിന് 89 രൂപ 50 പൈസയാകും. കൊവിഡിന്‍റെ രണ്ടാം വരവോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില വീണ്ടും കുറഞ്ഞു നില്‍ക്കുമ്പോഴാണ് എണ്ണ കമ്പനികള്‍ വില വര്‍ധനവ് നടത്തുന്നതെന്നാണ് ശ്രദ്ധേയം.