Kannur| കണ്ണൂരില്‍ എണ്ണ മില്ലിന് തീപിടിച്ചു; വന്‍ നാശനഷ്ടം

Jaihind News Bureau
Thursday, September 25, 2025

കണ്ണൂര്‍: ചക്കരക്കല്‍ ആര്‍.വി. മെട്ടയിലുള്ള കൊപ്ര മില്ലിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ചക്കരക്കല്‍ സ്വദേശി തിലകന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ഹരിത കൊപ്ര മില്‍’ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

മില്ലിലെ ജീവനക്കാരാണ് ആദ്യം തീയും പുകയും കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും, കണ്ണൂരില്‍ നിന്ന് ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു. കൊപ്ര ഡയറില്‍ നിന്ന് തീപിടര്‍ന്നതാണ് അപകട കാരണമെന്നാണ് ഫയര്‍ ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വന്‍ നാശനഷ്ടമുണ്ടായി.