ഹർത്താലിനെ വകവെക്കാതെ ഒടിയനെത്തി; ഹര്‍ത്താലിന് ‘ഒടി വെച്ച്’ തിയേറ്ററുകളിലേയ്ക്ക് ജനപ്രവാഹം

Jaihind Webdesk
Friday, December 14, 2018

ഹർത്താലിനെ വകവെക്കാതെ ഒടിയനെത്തി. മികച്ച വരവേൽപ്പാണ് ആരാധകർ ഒടിയന് നൽകിയത്. ആദ്യ ഷോ 4.30 ന് തന്നെ ആരംഭിച്ചു. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന ദിവസമായിരുന്നു ഇത്. എന്നാൽ മണിക്കൂറുകൾക്ക് മുൻപ് ആ സ്വപ്നത്തിന് തടസ്സമാവുന്ന തരത്തിലാണ് ബിജെപിയുടെ ഹർത്താൽ പ്രഖ്യാപനം. കേരളം ഒന്നടങ്കം ഒടിയനെക്കാണാനായുള്ള കാത്തിരിപ്പിലായിരുന്നു. റിലീസ് മാറ്റുമോയെന്ന ആശങ്കയിലായിരുന്നു ആരാധകർ.

എന്നാൽ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി ഒടിയൻ ആഘോഷമായി തിയറ്ററുകളിലെത്തുകയായിരുന്നു. ഒടിയനെത്തുമ്പോൾ എന്ത് ഹർത്താൽ എന്നായിരുന്നു ആരാധകരുടെ പ്രതികരണം.