ലോകയുവജന സമ്മേളനത്തിൽ കന്യാസ്ത്രീകളുടെ മ്യൂസിക് ബാൻഡ്

Jaihind Webdesk
Monday, January 28, 2019

പാനമയിൽ നടക്കുന്ന ലോകയുവജന സമ്മേളനത്തിൽ കന്യാസ്ത്രീകളുടെ മ്യൂസിക് ബാൻഡ്. ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവർ ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ ആസ്വാദകരെ കൈയിലെടുത്തു.

ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നെത്തിയവരെ ആവേശത്തിലാഴ്ത്തിയത് ഒരുസംഘം കന്യാസ്ത്രീകളായിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ കന്യാസ്ത്രീകളുടെ പ്രകടനം കണ്ട് അമ്പരന്നു. ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവർ ആസ്വാദകരെ കൈയിലെടുത്തു.

ഫ്രാൻസീസ് മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുവജനസമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു പെറുവിൽ നിന്നുള്ള ‘ദി സിസ്റ്റേഴ്സ് ഓഫ് സിയർവാസ്’ എന്ന 11 അംഗ കന്യാസ്ത്രീ ബാൻഡ്. സിയർവാസ് എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം ‘സെർവന്റ്സ്’ എന്നാണ്.

യേശുവിനുവേണ്ടി ജോലി ചെയ്യുന്നവർ എന്ന ആശയം ഉൾക്കൊണ്ടാണ് തങ്ങളുടെ ബാൻഡിന് ഇവർ ഇത്തരമൊരു പേരിട്ടത്. 2014 ൽ രൂപീകരിച്ച ഈ ബാൻഡിലുള്ള 11 കന്യാസ്ത്രീമാരും 20 നും 40 നും വയസിനിടയിലുള്ളവരാണ്.