മോദിയുടെ തട്ടകത്തില്‍ എ.ബി.വി.പിയെ തറപറ്റിച്ച് എൻ.എസ്.യു.ഐ ; വാരണാസി സംസ്‌കൃത സർവകലാശാലയില്‍ ഉജ്ജ്വല വിജയം

Monday, April 12, 2021

 

ലക്‌നൗ : വാരണാസി സമ്പൂർണാനന്ദ് സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എൻ.എസ്.യു.ഐ ക്ക് ഉജ്ജ്വല വിജയം. എ.ബി.വി.പിയെ എല്ലാ സീറ്റിലും എൻ.എസ്.യു.ഐ പരാജയപ്പെടുത്തി.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിലാണ് എന്‍.എസ്.യുവിന്‍റെ നേട്ടം.

കഴിഞ്ഞ തവണയും എ.ബി.വി.പി കോട്ട തകർത്ത്  എൻ.എസ്.യു.ഐ വൻനേട്ടം സ്വന്തമാക്കിയിരുന്നു. എന്‍.എസ്.‌യു.ഐയുടെ കൃഷ്ണ മോഹന്‍ ശുക്ലയാണ് യൂണിയന്‍ ചെയര്‍മാന്‍. അജിത് കുമാര്‍ ചൗബേയാണ് വൈസ് ചെയര്‍മാന്‍. ജനറല്‍ സെക്രട്ടറിയായി ശിവം ചൗബേയും തെരഞ്ഞെടുക്കപ്പെട്ടു.