കെപിസിസി ആസ്ഥാനത്തെ പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പ്രവർത്തകരല്ല ; സംഭവത്തില്‍ നിയമനടപടി കൈക്കൊള്ളും : എൻ എസ് നുസൂർ ‌

Jaihind Webdesk
Thursday, May 6, 2021

ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്ത് ഒരു കൂട്ടം ചെറുപ്പക്കാർ യൂത്ത് കോൺഗ്രസ്സിന്റെ പേരിൽ നടത്തിയ പ്രതിഷേധം സംഘടനയുടെ അറിവോടുകൂടിയല്ല. അന്വേഷണത്തിൽ ആ പ്രതിഷേധക്കാർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണെന്ന് ബോധ്യപ്പെടുന്നില്ല. കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതിനായി ഏതോ കോണിൽ നിന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നു.

യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനവുമായി ഇവർക്ക് ബന്ധമില്ലാത്തതിനാൽ സംഘടനയുടെ പേര് ദുരുപയോഗപ്പെടുത്തി നടത്തിയ ഈ അതിക്രമത്തിനെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ‌ അറിയിച്ചു.