മോൻസണുമായി ബന്ധമില്ല, ആരോപണം അടിസ്ഥാനരഹിതം ; നിയമനടപടി സ്വീകരിക്കുമെന്ന് ഹൈബി ഈഡൻ എം പി

Tuesday, September 28, 2021

കൊച്ചി : മോൻസൺ മാവുങ്കലിന്‍റെ കേസിൽ അനാവശ്യമായി തന്‍റെ പേര് വലിച്ചിഴക്കുന്നുവെന്ന് ഹൈബി ഈഡൻ എം പി. പ്രവാസി മലയാളി ഭാരവാഹികൾ ക്ഷണിച്ചത് അനുസരിച്ച് ഒറ്റതവണ മാത്രമാണ് മോൻസന്‍റെ വീട് സന്ദർശിച്ചതെന്നും ഹൈബി കൊച്ചിയിൽ പറഞ്ഞു.

താൻ മോൻസന്‍റെ സാമ്പത്തിക ഇടപാടുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാർ വ്യക്തമാക്കണം. കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ തെറ്റായവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകാരനാണ് എന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. കേസ് അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.