ചിതറയില്‍ ഹര്‍ത്താലെന്ന് വ്യാജപ്രചാരണം; സി.പി.എം നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല

Jaihind Webdesk
Saturday, March 2, 2019

കൊല്ലം: അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച വൃദ്ധന്റെ പേരില്‍ നാളെ ചിതറ ഗ്രാമഞ്ചായത്തില്‍ ഹര്‍ത്താല്‍ എന്ന് വ്യാജപ്രചാരണം. സിപിഎമ്മിന്റെ ഒരു നേതാവും ഔദ്യോഗികമായി നാളെ ഹര്‍ത്താല്‍ ആണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ് ചിതറയില്‍ മഹാദേവര്‍ കുന്നില്‍ ബഷീറിനെ അയല്‍വാസിയായ ഷാജഹാന്‍ കുത്തിക്കൊന്നത്. ബഷീറും ഷാജഹാനുംതമ്മില്‍ ഇരട്ടപേര് വിളിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിലായി. വാക്കേറ്റം മൂര്‍ഛിച്ചതോടെ ഷാജഹാന്‍ ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊലപാതകം നടത്തിയ ഷാജഹാന്‍ രണ്ടുമാസംമുമ്പ് സ്വന്തംസഹോദരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.ഇയാള്‍ക്ക് മാനസികാസ്വാസ്ത്യമുള്ളതായും പറയപ്പെടുന്നു.അതേസമയം, സംഭവം രാഷ്ട്രീയ മുതലെടുപ്പാക്കി മാറ്റാനാണ് സി പി എം ശ്രമിക്കുന്നത്. സി പി എം അനുഭാവിയായിരുന്ന ഷാജഹാനെ കോണ്‍ഗ്രസുകാരനാക്കി വരുത്തി തീര്‍ക്കുവാന്‍ സി പി എം ശ്രമം തുടങ്ങി. വിവിധമാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച് വ്യാജ പ്രചരണവും ആരംഭിച്ചിട്ടുണ്ട്. സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് നാളെ കടയ്ക്കലില്‍ നാളെ സിപിഎം ഹര്‍ത്താലും ആഹ്വാനം ചെയ്തു കഴിഞ്ഞു. പ്രതി കോണ്‍ഗ്രസ് കാരനെന്ന സി.പി.എം പ്രചരണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു