മതവികാരം വ്രണപ്പെടുത്തി യുപി സര്‍ക്കാര്‍; പാർക്കുകളിലെ ജുമാ നമസ്‌കാരത്തിന് വിലക്ക്

Jaihind Webdesk
Wednesday, December 26, 2018

Noida-public-namaz-ban

നോയിഡയിൽ പാർക്കുകളിൽ മുസ്ലിങ്ങളുടെ ജുമാ നമസ്‌കാരം നടത്തുന്നതിന് വിലക്ക്. മതപരമായ കാര്യങ്ങൾക്ക് പൊതുസ്ഥലങ്ങൾ ഉപയോഗിക്കരുതെന്ന് മൾട്ടിനാഷണൽ കമ്പനികൾക്ക് പോലീസ് നിർദേശം നൽകി. ഹിന്ദു സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

പാർക്ക് പോലുള്ള പൊതുസ്ഥലങ്ങളിൽ നമസ്‌കാരം നടത്തരുതെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സെക്ടർ 58 ലെ പാർക്കിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ നമസ്‌കാരം നടത്തുന്നതിനെതിരെ ചില ഹിന്ദു സംഘടനകൾ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി.

വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് അധികവും വെള്ളിയാഴ്ചകളിൽ ഇത്തരം സ്ഥലങ്ങളിൽ നിസ്‌കരിക്കാനെത്തുന്നത്. ഇതേതുടർന്ന് നോയിഡയിലെ ബഹുരാഷ്ട്രക്കമ്പനികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ജീവനക്കാർ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയാൽ കമ്പനികൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് നോട്ടീസിൽ പറയുന്നു.

ഉത്തരവ് വിവാദമായതോടെ, വിശദീകരണവുമായി പോലീസ് രംഗത്തെത്തി. ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യം വെച്ചല്ല നോട്ടീസെന്നും ഒരു മതത്തിന്‍റെയും പ്രാർഥനകൾ പൊതുസ്ഥലത്ത് നടത്തരുന്നതെന്നാണ് ഉദ്ദേശിക്കുന്നതെന്നും നോയിഡ എസ് പി പറഞ്ഞു.