ആശാസമരം തീര്‍ക്കാന്‍ ഡല്‍ഹി ചര്‍ച്ചയിലും തീരുമാനമായില്ല; സമവായ ചര്‍ച്ചകള്‍ക്ക് ഐഎന്‍ടിയുസി ഇടപെട്ടതായി വീണാ ജോര്‍ജ്ജ്

Jaihind News Bureau
Tuesday, April 1, 2025

കേന്ദ്ര മന്ത്രി ജെ പി നദ്ദയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ആശാ സമരം ചര്‍ച്ചാവിഷയമായെങ്കിലും സമരം അവസാനിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. എങ്കിലും ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ സംസ്ഥാനം നല്‍കുന്ന ഓണറേറിയം വര്‍ദ്ധിപ്പിക്കുമോ എന്ന ചോദ്യത്തിന് പക്ഷേ മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. കേന്ദ്രപദ്ധതിയാണ് , ഇന്‍സന്റീവ് വര്‍ദ്ധിപ്പിക്കേണ്ടത് കേന്ദ്രമാണ്. കേന്ദ്രം വര്‍ദ്ധിപ്പിച്ചാല്‍ ആനുപാതികമായി സംസ്ഥാനത്തിനും വര്‍്ധിപ്പിക്കേണ്ടിവരുമല്ലോ എന്നാണ് വീണാ ജോര്‍ജ്ജ് മറുപടിനല്‍കിയത്

ആശാസമരത്തിന്റെ ഇന്‍സന്റീവ് വര്‍ദ്ധിപ്പിക്കുന്നതും ആശാവര്‍ക്കര്‍മാരെ തൊഴില്‍നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതും സംസാരിച്ചതായി മന്ത്രി പറഞ്ഞു. ആശമാരുടെ സന്നദ്ധസേവകരെന്ന പദവിയില്‍ നിന്ന് മാറ്റം വരുത്തുന്ന കാര്യം ഉന്നയിച്ചതായും മന്ത്രി അറിയിച്ചു. ഇന്‍സന്റീവ് വര്‍ദ്ധിപ്പിക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി നദ്ദ അറിയി്ച്ചു. കുടിശ്ശിക നികത്തുന്നതും പരിഗണിക്കുമെന്ന് ഉറപ്പു കിട്ടിയതായി വീണാ ജോര്‍ജ്ജ് പറ്ഞ്ഞു.

ആശമാരുമായി ചര്‍ച്ച നടത്തി്‌ല്ലെന്ന പിടിവാശിയൊന്നും സര്‍ക്കാരിനില്ലെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു. ആശമാരുമായി ചര്‍ച്ച നടത്തണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ടുമൂന്നു ദിവസത്തിനകം ചര്‍ച്ചയുണ്ടാകമെന്നും മന്ത്രി പറഞ്ഞു.