കൊവിഡ് ബാധിതർ ഒറ്റപ്പെടേണ്ടവരല്ല… അകലം ശാരീരികം മാത്രം… യൂത്ത് കെയർ പ്രോഗ്രാമിന്‍റെ #OnCall ക്യാമ്പയിനില്‍ നിവിന്‍ പോളി സംസാരിക്കുന്നു….

കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് യുവാക്കളടങ്ങുന്ന സന്നദ്ധ പ്രവർത്തകർ. യൂത്ത് കോണ്‍ഗ്രസും യൂത്ത് കെയർ എന്ന പദ്ധതിയുമായി പ്രതിരോധപ്രവർത്തനങ്ങളില്‍ സജീവമാണ്. രോഗപ്രതിരോധ പ്രവർത്തനത്തിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയില്‍ പെട്ടതിനാലും  അല്ലാതെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെ അവസ്ഥ.  ഒറ്റപ്പെടലും മറ്റു പല സാഹചര്യങ്ങളും ഇവരെ മാനസികമായി ദുർബലമാക്കും. അങ്ങനെ ഒറ്റപ്പെട്ടു പോയവർക്ക് ഭക്ഷണവും മാനസിക പിന്തുണയുമായി വളരെയേറെ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്.

കൊവിഡ്  ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രമുഖരുമായി ഫോണിൽ സംസാരിക്കാനുള്ള അവസരമാണ് #OnCall ക്യാമ്പയിനിലൂടെ യൂത്ത് കോൺഗ്രസ് ഒരുക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.  പ്രശസ്ത നടൻ നിവിൻ പോളിയാണ് നാളെ ഇത്തരത്തില്‍ ഫോണിൽ സംസാരിക്കാനും പിന്തുണ നൽകാനും എത്തുന്നത്.

ഷാഫി പറമ്പിൽ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

#NivinPaulyOnCall
കോവിഡ് 19 ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ സമൂഹത്തിൽ ഒറ്റപ്പെടേണ്ടവരല്ല.
അവർ ശാരീരികമായി തനിച്ചായി പോയത് നമുക്ക് എല്ലാവർക്കും വേണ്ടിയാണ് .
നമ്മുടെ നാടിന്‍റെ സുരക്ഷിതത്വത്തിനു വേണ്ടിയാണ്.
ആക്ഷേപിക്കപ്പെടേണ്ടവരല്ല അവർ. മാനസികമായി ചേർത്ത് പിടിക്കാം അവരെ .
അവരുടെ കൂടെ നമ്മളെല്ലാവരും ഉണ്ട് .
നമ്മുടെ ഐക്യദാർഢ്യം അവരെ അറിയിക്കുന്നതിനു വേണ്ടി യൂത്ത് കെയർ പ്രോഗ്രാമിന്‍റെ ഭാഗമായി #OnCall ക്യാമ്പയിൻ ആരംഭിക്കുകയാണ് .
നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട #നിവിൻപോളി ക്വാറന്‍റൈനിൽ ഉള്ള ചിലരുമായി ഫോണിൽ സംസാരിക്കുകയാണ്.
അടുത്ത ദിവസങ്ങളിൽ പല മേഖലകളിലുമുള്ളവർ നമ്മുടെ ഈ പ്രോഗ്രാമിന്‍റെ ഭാഗമായി നമ്മുടെ സഹോദരങ്ങളോട് സംസാരിക്കുന്നു .
നമ്മളുണ്ട് അവർക്കൊപ്പം
നിങ്ങളും പരിചയമുള്ളവരോട് സംസാരിക്കൂ. അവർക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ .

#ThankYou Nivin Pauly
#YouAreNotAlone
#YouthCare
#7PointProgram

Comments (0)
Add Comment