കൊച്ചി: നിസ്സാന്‍ പുതിയ ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ഹെഡ്ലൈറ്റുകളുടെയും ഗ്രില്ലിന്റെയും ദൃശ്യങ്ങളാണ് നിസ്സാന്‍ അവതരിപ്പിച്ചത്. 2020 ജൂലൈ 16ന് നിസ്സാന്റെ ഗ്ലോബല്‍ ആസ്ഥാനത്തുവെച്ച് ബി-എസ്.യു.വി കണ്‍സെപ്റ്റ് പ്രദര്‍ശിക്കും.
ഇന്ത്യന്‍ വിപണിയില്‍ ‘നിസ്സാന്‍-നെസിനെ’ പ്രതിഫലിപ്പിക്കുന്ന കമ്പനിയുടെ ആദ്യത്തെ കോംപാക്റ്റ് ബി-എസ്.യു.വിയാണിത്. മികച്ച ഉല്‍പ്പന്നങ്ങളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും ആളുകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തത്ത്വചിന്തയാണ് നിസ്സാന്‍-നെസ്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കോംപാക്റ്റ് ബി-എസ്.യു.വി അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിസ്സാന്റെ ഗ്ലോബല്‍ എസ്.യു.വി പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി നിര്മ്മിക്കുന്നാണ് പുതിയ കോംപാക്റ്റ് എസ്.യു.വി. നാളത്തെ യാത്രയ്ക്കായി സ്റ്റൈലിഷ് ഡിസൈനോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബി-എസ്.യു.വി ശക്തവും ചലനാത്മകവുമായ റോഡ് സാന്നിധ്യം വാഗ്ദാനം ചെയ്യുന്നു. നിസ്സാന്റെ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചാണ് വാഹനം നിര്‍മ്മിക്കുന്നത്. നിസ്സാന്റെ ജാപ്പനീസ് എഞ്ചിനീയറിംഗിന്റെയും നവീകരണത്തിന്റെയും എസ്.യു.വി ഡിഎന്‍എ സ്പിരിറ്റിന്റെ സാക്ഷ്യമാണ് പുതിയ ബി-എസ്.യു.വി.