കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

Jaihind Webdesk
Friday, July 5, 2019

കേന്ദ്ര ബജറ്റ് ഇന്ന്.  ഇന്ത്യൻ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തില്‍ ഇടം നേടും.

കാർഷിക മേഖലയ്ക്കും ഒപ്പം വാണിജ്യ മേഖലയ്ക്കും ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്. പ്രളയ പുനർ നിർമ്മാണത്തിന് പാക്കേജ്, റെയിൽവേ വികസനം, കാർഷിക മേഖലയുടെ പുനരുജ്ജീവനം എന്നിവയാണ് കേരളത്തിന്‍റെ പ്രതീക്ഷ.