നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിന്‍ എഞ്ചിന്‍ പാളംതെറ്റി

Jaihind Webdesk
Wednesday, October 18, 2023

മലപ്പുറം നിലമ്പൂരിൽ ട്രെയിനിന്‍റെ എഞ്ചിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചർ ട്രെയിനിന്‍റെ എഞ്ചിനാണ് പാളം തെറ്റിയത്.എഞ്ചിനിൽ മറ്റ് ബോഗിൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.