‘ഇത് ജനങ്ങള്‍ നല്‍കിയ അംഗീകാരം’; ന്യൂസ് മേക്കര്‍ പുരസ്കാരം ഏറ്റുവാങ്ങി കെ സുധാകരന്‍ എംപി

Friday, November 11, 2022

മനോരമ ന്യൂസിന്‍റെ 2021 ലെ ന്യൂസ് മേക്കർ പുരസ്കാരം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്ക് സമ്മാനിച്ചു. പൊതുപ്രവർത്തകന്‍ യോഗേന്ദ്ര യാദവാണ് പുരസ്കാരം സമര്‍പ്പിച്ചത്. ജനമനസിൽ സ്വാധീനമുണ്ടാക്കിയ തന്‍റെ രാഷ്ട്രീയത്തിന് ലഭിച്ചതാണ് ഈ പുരസ്കാരമെന്ന് കെ സുധാകരൻ എംപി പറഞ്ഞു. ഇത് ജനങ്ങളുടെ അംഗീകാരമായി കരുതുന്നുവെന്നും എതിർക്കേണ്ടതിനെ എതിർക്കുന്ന തന്‍റെ രാഷ്ട്രീയശൈലി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിന് സാക്ഷിയായി.