കോണ്‍ഗ്രസിനെ ലീഗ് വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: പിഎംഎ സലാം

Sunday, October 3, 2021

 

മലപ്പുറം : കോൺഗ്രസിനെ മുസ്‌ലിം ലീഗ് വിമർശിച്ചു എന്നുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി പിഎംഎ സലാം. മുസ്‌ലിം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ കോൺഗ്രസിന് തെറ്റുകുറ്റങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് ചർച്ച ചെയ്തിട്ടേയില്ല. കോൺഗ്രസില്‍ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ അത് തീർക്കാൻ അവർക്കറിയാം എന്നും പിഎംഎ സലാം വ്യക്തമാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിനുശേഷം മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.