2021 നെ വരവേറ്റ് ലോകമെങ്ങും പുതുവർഷത്തിന്‍റെ ആഘോഷതിമിർപ്പിൽ

2021 നെ വരവേറ്റ് ലോകമെങ്ങും പുതുവർഷത്തിന്‍റെ ആഘോഷതിമിർപ്പിൽ. പസിഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷമെത്തി. സ്‌കൈ ടവറിൽ നടന്ന വെടിക്കെട്ട് ആർപ്പുവിളികളോടെയാണ് ജനം എതിരേറ്റത്. കേരളത്തിൽ കൊവിഡ് മാനദഢമനുസരിച്ച് അഘോഷങ്ങള് നടന്നു.
വിഒ

കൊവിഡ് മഹാമാരിയുടെ അവശതകൾക്കിടയിലും പ്രതീക്ഷയുടെ പൊൻകിരണവുമായെത്തിയ പുതുവർഷത്തെ ലോകം ആഹ്ലാദാരവത്തോടെ വരവേറ്റു. സെൻട്രൽ ഓക്ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷ പുലരിയെ വരവേൽക്കാനെത്തി. സ്‌കൈ ടവറിൽ നടന്ന വെടിക്കെട്ട് ആർപ്പുവിളികളോടെയാണ് ജനം എതിരേറ്റത്. ന്യൂസീലൻഡിൽ ഓക്ലൻഡിലും വെല്ലിങ്ടനിലുമാണ് ആദ്യം പുതുവർഷം പിറന്നത്.

ഇന്ത്യൻ സമയം വൈകിട്ട് ആറരയോടെ ഓസ്‌ട്രേലിയയിൽ പുതുവർഷം പിറന്നു. സിഡ്നിയിലും ലണ്ടനിലും മറ്റും നടന്ന വെടിക്കെട്ടുകൾ കൊവിഡ് അതിജീവനത്തിന്‍റെ വർണവിസ്മയമായി മാറി. പതിവുപോലെ ഇത്തവണയും ദുബായ് ബുർജ് ഖലീഫയിലായിരുന്നു ഗൾഫ് നാടുകളിലെ പ്രധാന ആഘോഷങ്ങൾ. ബുർജ് ഖലീഫയിലെ ഏറ്റവും ആകർഷണീയമായ കരിമരുന്ന് പ്രയോഗം കാണാൻ കൊവിഡ് സുരക്ഷ പാലിച്ചുകൊണ്ട് നിരവധി പേരെത്തി. വമ്പൻ ലേസർ ഷോയ്‌ക്കൊപ്പം കാണികളുടെ കണ്ണഞ്ചിപ്പിക്കാൻ പോന്ന അതിഗംഭീര കരിമരുന്നു പ്രയോഗവും ആകാശത്ത് നാദ വർണ പ്രപഞ്ചം തീർത്തു.

അതേസമയം, ലോകം ഇത് വരെ കണ്ടിട്ടില്ലാത്ത റെക്കോർഡ് വെടിക്കെട്ടിലൂടെ ആണ് യുഎഈ പുതുവർഷത്തെ വരവേറ്റത്. സംസ്ഥാനത്തും വിവധയിടങ്ങളിൽ ആഘോഷങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. കൊവിഡ് സുരക്ഷാ നിർദേശപ്പ്രകാരം 10 മണിക്ക് മുമ്പ് തന്നെ ആഘോഷപരിപാടികൾ അവസാനിച്ചു.

അതേസമയം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് പ്രമുഖ നഗരങ്ങളിലും തലസ്ഥാനത്തും പാലിച്ചിരുന്നത്. തലസ്ഥാനത്തും വിവിധയിടങ്ങളിൽ പുതുവത്സര ആഘോഷ പരിപാടികൾ 10 മണിക്ക് മുമ്പേ പൂർത്തിയായി.

Comments (0)
Add Comment