മോദിയെ ‘പൊഗണോട്രോഫിക്ക്’ എന്ന് വിശേഷിപ്പിച്ച് ശശി തരൂർ എംപി

Jaihind Webdesk
Friday, July 2, 2021

നിരവധി ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തിയ ശശി തരൂര്‍ എം.പി  ‘പൊഗണോട്രോഫി’ (Pogonotrophy) എന്ന പുതിയൊരു വാക്ക് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു. ‘താടിയോ മീശയോ വളര്‍ത്തി പരിപാലിക്കുന്ന കല’ എന്നാണ് പൊഗണോട്രോഫി എന്ന വാക്കിന്റെ അര്‍ഥം.

സാമ്പത്തികവിദഗ്ധനായ തന്റെ സുഹൃത്ത് രതിന്‍ റോയ് തനിക്ക് പുതിയൊരു വാക്ക് പരിചയപ്പെടുത്തിയെന്ന് പറഞ്ഞാണ് ശശി തരീര്‍ ട്വിറ്ററില്‍ ഫെയ്‌സ്ബുക്കിലും കുറിപ്പിട്ടത്. വാക്കിന് വിശദീകരണമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയെ ഉദാഹരിക്കുകയും ചെയ്തു.