അമല പോൾ ചിത്രം ‘ആടൈ’യിലെ പുതിയ വീഡിയോ ഗാനം എത്തി

Jaihind Webdesk
Wednesday, July 31, 2019

അമല പോൾ നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ആടൈ’. ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. രത്ന കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ 19 ന് റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

പ്രദീപ് ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. നായിക പ്രാധാന്യമുള്ള ചിത്രം ഒരു ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്.

വിവേക് പ്രസന്ന, ബിജിലി രമേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ .ചിത്രം നിർമിച്ചിരിക്കുന്നത് വിജി സുബ്രഹ്മണ്യൻ ആണ്.