റബ്ബർ കർഷകർക്ക് പുത്തൻ പ്രതീക്ഷകളുമായി എസ്-2 ഡി-7 ടാപ്പിങ്ങ്; പരീക്ഷണ വിജയത്തിന്‍റെ നിറവില്‍ അഡൂർ റബ്ബർ ഉൽപാദക സംഘം

Jaihind Webdesk
Saturday, July 6, 2019

റബ്ബർ കർഷകർക്ക് പുത്തൻ പ്രതീക്ഷകളുമായി കാസർകോട് അഡൂരിലെ റബ്ബർ ഉൽപാദക സംഘം. ചെലവ് കുറച്ച് ഉൽപാദം വർദ്ധിപ്പിക്കുന്ന എസ്-2 ഡി-7 ടാപ്പിങ്ങിലൂടെയാണ് വിജയം കൈവരിച്ചിരിക്കുന്നത്

വില തകർച്ചയും ഉൽപ്പാദന ചിലവും വർധിച്ചതിനാൽ കാസർകോട് ജില്ലയിൽ ആയിരകണക്കിന് റബർ മരങ്ങളാണ് ടാപ്പിംഗ് നിർത്തിവച്ചിരിക്കുന്നത് എന്നാൽ ദേലംപാടി പഞ്ചായത്തിലെ അഡൂർ റബർ ഉൽപാദക സംഘത്തിന്‍റെ നേത്യത്യത്തിൽ ഈ പ്രദേശത്തെ ഇരുപതിനായിരത്തോളം റബർ മരങ്ങൾ സംഘം തന്നെ ഏറ്റെടുത്ത്, ടാപ്പിംഗ് തൊഴിലാളികളെയും സഘം തന്നെ നിയോഗിച്ചാണ് റബർ കർഷകർകരെ സഹായിക്കുന്നത്.
രണ്ടു ദിവസം ഇടവിട്ടാണ് സാധാരണ ടാപ്പിംഗ് രീതി. എന്നാൽ ചിലവ് കുറച്ച് ഉൽപാദനം വർധിപ്പിക്കുന്നതിനായി സംഘം ആഴ്ചയിൽ ഒരു ടാപ്പിംഗ് എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെയാണ് എസ്-2 ഡി-7 എന്നു പറയുന്നത്. എസ്-2 എന്നത് മരത്തിന്‍റെ പകുതിയുടെയും ഡി-7 എന്നത് ആഴ്ച്ചയിൽ ഒരിക്കൽ എന്നതിന്‍റെയും ചുരുക്കമാണ്. പരീക്ഷണാടിസ്ഥാനത്തിൽ ആഴ്ച്ചയിൽ ഒരിക്കൽ നടത്തിയ ടാപ്പിംഗ് വൻ വിജയകരമാണെന്നാന്ന് കർഷകരും റബർ ഉൽപാദക സംഘാംഗങ്ങളും അഭിപ്രായപ്പെടുന്നത്.

ആഴ്ചയിൽ ഒരിക്കൽ എന്ന സംവൃദായം പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയിച്ച കേരളത്തിലെ തന്നെ ആദ്യ സംഘമാണ് അഡൂരിലെ റബ്ബർ ഉൽപാദക സ്ഥലം ഇതെ കുറിച്ച് കൂടുതൽ അറിയാനാണ് റബർ ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ രാഘവൻ അഡൂരിലെ റമ്പർ ഉൽപാദക സംഘത്തിലെത്തി. കർഷകരുമായി സംവദിച്ചത് ആഴ്ച്ചയിൽ ഒരിക്കൽ റമ്പർ ടാപ്പിംഗ് ചെയ്താൽ മരം 60 വർഷക്കാലം നിലനിൽക്കുകുന്നതും ഉൽപാദന ചിലവ് കുറയും എന്നതും പാലിൽ കുറവ് ഉണ്ടാകുന്നില്ലന്നതും ഈടാപ്പിംഗ് രീതിയിലേക്ക് ഇവർ മാറാൻ കാരണം.

 

https://youtu.be/-2GVnSJWfkM