കോട്ടയം: വൈക്കത്ത് നിന്ന് വേളാങ്കണ്ണിയിലേക്കും ചെന്നൈയിലേക്കും പുതുതായി തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ആരംഭിക്കുന്ന ബസ് സര്‍വീസുകള്‍ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി.അറിയിച്ചു. ഇത് സംബന്ധിച്ച് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി എസ്.എസ്.ശിവശങ്കര്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതായും എം.പി പറഞ്ഞു.
രണ്ട് ബസ്സുകളുടെയും റൂട്ടും സമയവും നിരക്കും പ്രഖ്യാപിച്ചു. ഇരു റൂട്ടുകളിലും അള്‍ട്രാ ഡീലക്സ് ബസ് ആണ് സര്‍വീസ് നടത്തുക. വൈക്കത്ത് നിന്ന് ചെന്നൈയിലേക്ക് 810 രൂപയും വേളാങ്കണ്ണിയിലേക്ക് 715 രൂപയും ആണ് നിരക്ക്. വൈക്കം- ചെന്നൈ 697 കിലോമീറ്ററും വൈക്കം – വേളാങ്കണ്ണി 612 കിലോമീറ്ററും ആണ് ദൂരം.