മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നെഹ്റു ട്രോഫി വള്ളംകളി; ഇത്തവണ സെപ്റ്റംബറില്‍

Monday, June 20, 2022

നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ നാലിന് വള്ളം കളി നടത്താനാണ് നിർവാഹക സമിതി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുന്നമടക്കായൽ വീണ്ടും നെഹ്റു ട്രോഫി വള്ളംകളിയുടെ അരങ്ങാവുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക.