നിലമ്പൂർ റെയിൽപാതയോടുള്ള അവഗണന ; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

നിലമ്പൂർ : വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ നിലമ്പൂർ റെയിൽപാതയോടുള്ള റെയിൽവേ അധികൃതരുടെ അവഗണനക്കെതിരെ രാഹുൽ ഗാന്ധി എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. കൊവിഡ് മഹാമാരിയുടെ സമയത്ത് നിലമ്പൂർ ഷൊർണൂർ റൂട്ടിൽ നിർത്തലാക്കിയ ചരക്കുവണ്ടികളടക്കമുള്ള മുഴുവൻ റെയിൽവേ സർവീസുകളും പുനരാരംഭിക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

നിലമ്പൂരിൽ നിന്നും പ്രതിദിനം നിരവധി രോഗികളാണ് ചികിത്സാര്‍ത്ഥം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി  നിലമ്പൂർ – കൊച്ചുവേളി എക്സ്പ്രസ്‌ ട്രെയിൻ തിരുവനന്തപുരം വരെ നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ താന്‍ പാർലമെന്‍റില്‍ ഉന്നയിച്ച നിലമ്പൂർ-നഞ്ചൻകോട് പാതയടക്കമുള്ള സ്വപ്ന പദ്ധതികളിൽ കാര്യമായ ഇടപെടലുകൾ നടത്തണമെന്നും  റെയിൽവേ വികസനം ഒരു നാടിന്‍റെ സാമ്പത്തികവും സാമൂഹികവുമായ വികസനം സാധ്യമാക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.  കൂടുതൽ റെയിൽവേ സർവീസുകൾ വരുന്നത് വയനാടിന്‍റെ ടൂറിസം സാധ്യതകളെ ഉയർത്തുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment