അബദ്ധം പറ്റി.. കൊല്ലാൻ വേണ്ടിയല്ല മർദിച്ചത്… നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരുടെ കുറ്റസമ്മതം

Jaihind Webdesk
Friday, July 5, 2019

നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ അബദ്ധം പറ്റിയെന്ന് അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരുടെ കുറ്റസമ്മതം. കൊല്ലാൻ വേണ്ടിയല്ല മർദിച്ചതെന്നും ഞങ്ങൾക്കും കുടുംബമുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ മൊഴി നൽകി. നെടുംങ്കണ്ടത്ത് മൂന്നാം മുറക്ക് നേതൃത്വം നൽകിയവരുടേതാണ് എല്ലാം കഴിഞ്ഞപ്പോളുള്ള ഈ മനംമാറ്റം.

കസ്റ്റഡി മരണക്കേസിൽ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം പിടികൂടിയ എസ് ഐയും പോലീസ് ഡ്രൈവറും ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൂന്നാം മുറയും കുപ്രസിദ്ധ ഉരുട്ടൽ മുറയും അടക്കം അക്കമിട്ട് തെളിവുകളും നിരത്തിയതോടെ ഇവർ നിശബ്ദരാകുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കുള്ളിൽ കുറ്റസമ്മതം നടത്തിയതോടെ ഇവരെ അറസ്റ്റ് ചെയുകയായിരുന്നു. ജീവിതം നശിച്ചെന്നും ഞങ്ങൾക്കും കുടുംബമുണ്ടെന്നും ഇവർ പറഞ്ഞു. കുമാർ കൈക്കലാക്കിയ കോടികൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനാണ് മർദനമെന്നും പറഞ്ഞു.

teevandi enkile ennodu para