ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷം ; എന്‍സിപി മുന്നണി വിടുന്നു ; പാല ജോസ് വിഭാഗത്തിന് നല്‍കുന്നതില്‍ കടുത്ത അതൃപ്തി

Jaihind News Bureau
Saturday, January 2, 2021

തിരുവനന്തപുരം : എന്‍സിപി ഇടതുമുന്നണി വിടുന്നു. പാല സീറ്റ് ജോസ് വിഭാഗത്തിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് ശേഷമാകും ഇതുസംബന്ധിച്ച പ്രഖ്യാപനം. അതേസമയം എ.കെ.ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫില്‍ തുടരാനാണ് സാധ്യത. പാലയില്‍ ജോസ്. കെ.മാണി ഇടത് സ്ഥാനാര്‍ത്ഥിയായേക്കും.

തദ്ദേശതെരെഞ്ഞെടുപ്പില്‍ തങ്ങള്‍ ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാന്‍ സിപിഎം തയ്യാറാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷം രൂപപ്പെട്ടിരുന്നു. ഇതിനുപുറമേ എന്‍.സി.പിയുടെ പാലാ, കുട്ടനാട് സീറ്റുകള്‍ തിരിച്ചെടുക്കാനും സി.പി.എം തീരുമാനിച്ചിരുന്നു.

പാലാ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കൊടുക്കുമ്പോള്‍ കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കാനാണ് തീരുമാനം. ഇതിനിടെ സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റും ജോസ് വിഭാഗത്തിന് നല്‍കിയേക്കും. എന്നാല്‍ തീരുമാനത്തിനെതിരെ സിപിഐ കോട്ടയം ജില്ലാ നേതൃത്വം രംഗത്തു വന്നിരുന്നു.