നവ്ജോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍

Jaihind Webdesk
Sunday, July 18, 2021

 

ന്യൂഡല്‍ഹി : നവ്ജോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചു. നാല് പേരെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തെരഞ്ഞെടുത്തതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംഗത് സിംഗ് ഗില്‍സിയാന്‍, സുഖ്‌വിന്ദര്‍ സിംഗ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിംഗ് നഗ്ര എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍. സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ സുനില്‍ ജാഖറിന്‍റെ സംഭാവനകളെ കോണ്‍ഗ്രസ് അഭിനന്ദിച്ചു.