എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യവുമായി കുടുംബം. എസ്‌ഐടി അന്വേഷണം തൃപ്തികരമായിരുന്നില്ല. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ കുടുംബം ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒന്നും അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്. ഭാര്യ മഞ്ജുഷ വീണ്ടും കോടതിയില്‍ പോകും.
കുറ്റപത്രത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്നും മറ്റ് ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിക്കണമെന്നുമാണ് കുടുംബത്തിന്റെ പരാതി. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. പ്രോസിക്യൂഷന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് ഈ മാസം 16 ലേക്ക് മാറ്റി. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കലക്ടര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.