
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചത്. എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ദിവ്യയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കേണ്ടതില്ലെന്ന് സി.പി.എം. തീരുമാനിക്കുകയായിരുന്നു.
സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നിലവിലെ വൈസ് പ്രസിഡന്റായ അഡ്വ. ബിനോയ് കുര്യന്‍ പെരളശ്ശേരി ഡിവിഷനില്‍ നിന്ന് മത്സരിക്കും. എസ്.എഫ്.ഐ. മുന്‍ സംസ്ഥാന പ്രസിഡന്റായ കെ. അനുശ്രീയെ പിണറായി ഡിവിഷനില്‍ മത്സരിപ്പിക്കാനും തീരുമാനിച്ചു.
അതേസമയം നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കെ.കെ. രത്‌നകുമാരിക്കും ഇത്തവണ സി.പി.എം. സീറ്റ് നല്‍കിയിട്ടില്ല.