നവകേരള സദസിനായി നിര്‍ബന്ധിത പണപ്പിരിവ്; കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ 500 രൂപ നിര്‍ബന്ധമായും നല്‍കണം


നവകേരള സദസിനായി കാസര്‍കോട്ടെ ദേലംപാടി പഞ്ചായത്തില്‍ നിര്‍ബന്ധിത പണപ്പിരിവ്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ 500 രൂപ നിര്‍ബന്ധമായും നല്‍കണമെന്നാണ് നിര്‍ദേശം. പരിപാടിക്ക് എല്ലാ കുടുംബശ്രീ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണം. ഇതിനായി ഏര്‍പ്പാടാക്കിയ ബസിന്റെ ചിലവിലേക്കായി ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടവും 500 രൂപ നല്‍കണമെന്നാണ് സിഡിഎസ് അധ്യക്ഷ സുമ വാട്‌സാപ്പില്‍ നല്‍കിയ നിര്‍ദേശം. വായ്പ നല്‍കിയ വകയില്‍ ലഭിച്ച പലിശയില്‍ നിന്ന് ഈ തുക എടുക്കണമെന്നാണ് ആവശ്യം.

Comments (0)
Add Comment