നാട്ടിക മുഹ്യുദീൻ ജുമാമസ്ജിദ് നാളെ വിശ്വാസികൾക്കായി തുറന്നുകൊടുക്കും; പുനർനിർമ്മാണം യാഥാർഥ്യമാക്കിയത് എം.എ യുസഫലി

പുനർ നിർമ്മിച്ച നാട്ടിക മുഹ്യുദീൻ ജുമാമസ്ജിദ് നാളെ വിശ്വാസികൾക്കായി തുറന്നുകൊടുക്കും. മഹല്ല് അംഗം കൂടിയായ വ്യവസായ പ്രമുഖൻ എം.എ യുസഫലിയാണ് ജുമാമസ്ജിദിന്‍റെ പുനർനിർമ്മാണം യാഥാർഥ്യമാക്കിയത്.

മൂന്നേമുക്കാൽ ഏക്കർ ഭൂമിയിൽ പതിനാലായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് നാട്ടിക മുഹ്യുദീൻ ജുമാ മസ്ജിദ് പുനർനിർമ്മിച്ചത്. പൂർണമായും ശീതീകരിച്ച പ്രാർത്ഥന മുറിയിൽ ആയിരത്തി അഞ്ഞൂറോളം വിശ്വാസികൾക്ക് ഒരേസമയം പ്രാർത്ഥിക്കാനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഖത്തീബ്, മുക്രി, ദർസ്എ വിദ്യാർത്ഥികൾക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മഹല്ല് കമ്മിറ്റിയുടെ ദീർഘനാളായുള്ള ആഗ്രഹം മഹല്ല് അംഗം കൂടിയായ പത്മശ്രീ എം.എ യൂസഫലി ഏറ്റെടുക്കുക ആയിരുന്നു.

താഴികകുടങ്ങൾ അടക്കം അറേബ്യൻ ശൈലിയിൽ നിർമ്മിച്ച മസ്ജിദിന്‍റെ അകത്തളം ഇറ്റാലിയൻ മാർബിളുകളാൽ അലംകൃതമാണ്. ഈജിപ്തിലെ വിളക്കുകളും മസ്ജിദിനെ കൂടുതൽ പ്രകാശിതമാക്കുന്നു. നാളെ വൈകീട്ട്മൂന്നേമുക്കാലിന് പ്രമുഖ മത പണ്ഡിതൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തുന്ന അസർ നമസ്‌കാരത്തോടെ ജുമാമസ്ജിദ് വിശ്വാസികൾക്കുള്ള പ്രാർത്ഥനാലയമാകും. പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നിരവധി പേരാണ് ഇതിനോടകം മസ്ജിദ് കാണാനായി എത്തിയത്.

https://youtu.be/Em4_2ZoFKA4

Comments (0)
Add Comment