ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗിസ് മൊഹമ്മദിക്ക് സമാധാന നൊബേല്‍ പുരസ്കാരം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിനാണ് പുരസ്കാരം. നിലവില്‍ ഇറാനിയന്‍ ഭരണകൂടം നര്‍ഗിസിനെ 31 വര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്. ഡിഫെന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സെന്റര്‍ എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്‍റാണ്.