നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം ; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Friday, September 10, 2021

തിരുവനന്തപുരം : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പ് ബഹുമാന്യനായ പണ്ഡിതനാണ്. അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത്.

നാര്‍ക്കോട്ടിക് ജിഹാദ് എന്നത് പുതുതായി കേള്‍ക്കുന്ന പദമാണ്. നാര്‍ക്കോട്ടിക്കിന് ഒരു മതത്തിന്‍റെ നിറം നല്‍കരുത്. അതിന് സാമൂഹ്യ വിരുദ്ധതയുടെ നിറം മാത്രമാണുള്ളത്. ബിഷപ്പ് പറഞ്ഞ സാഹചര്യം അറിയില്ല. സ്ഥാനത്തിരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.