മരംമുറി : ഹൈക്കോടതിയുടെ വിമർശനം പ്രതിപക്ഷ നിലപാട് ശരിവയ്ക്കുന്നത് : വി.ഡി സതീശൻ

Jaihind Webdesk
Tuesday, July 27, 2021

തിരുവനന്തപുരം : മുട്ടിൽ മരംമുറി കേസിൽ ഹൈക്കോടതിയുടെ വിമർശനം പ്രതിപക്ഷ നിലപാട് ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന് പ്രതികളെ ഭയമാണെന്ന് പ്രതിപക്ഷം തുടക്കം മുതൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി വിമർശനം ഇത് ശരിവയ്ക്കുന്നു. പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഫോൺ വിളിച്ച സംഭവത്തിൽ ലോകായുക്തയിലെ പരാതിയിൽ സത്യസന്ധമായി കാര്യങ്ങൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.