വനംകൊള്ള : ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടനെ നടപടിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

Jaihind Webdesk
Monday, June 14, 2021

കോഴിക്കോട് : വയനാട് മുട്ടിൽ മരം മുറിക്കേസിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയുണ്ടാകില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കേസിൽ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തുടർ നടപടിയുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആരെ ശിക്ഷിക്കണം എന്ത് ശിക്ഷ നൽകണം എന്ന് തീരുമാനിക്കാകൂ എന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.