മുതലപ്പൊഴി പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം; ഇന്ന് മുതൽ പ്രത്യക്ഷ സമരത്തിന് കോണ്‍ഗ്രസ്

Jaihind Webdesk
Monday, August 7, 2023

തിരുവനന്തപുരം: മുതലപ്പൊഴി പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് മുതൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കും. മരണപ്പൊഴിയിൽ നിന്നും മുതലപ്പൊഴിയെ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട്
അടൂർ പ്രകാശ് എം.പിയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും ഇന്ന് മുതലപ്പൊഴിയിൽ
ഉപവസിക്കും.

ഉപവാസ സമരം രാവിലെ 11 മണിക്ക്പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുതലപ്പൊഴി നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുക. ഡ്രജ്ജിംഗിന് സ്ഥിരം സംവിധാനം ഒരുക്കുക. കോസ്റ്റ് ഗാർഡിന്‍റെയും മുങ്ങൽ വിദഗ്ദ്ധരുടേയും സേവനം ഉറപ്പാക്കുക. മരണപ്പെട്ടതും പരിക്കേറ്റതുമായ മുഴുവൻ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന്റെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കുക. അപകടങ്ങളിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക്
പകരം സംവിധാനം ഉറപ്പു വരുത്തുക. അഴിമുഖത്തും ഹാർബറിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക. വൈദികർക്കെതിരെ സർക്കാർ കെട്ടിച്ചമച്ച കേസുകൾ പിൻവലിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ഏകദിന ഉപവാസ സമരം നടക്കുന്നത്