മുസ്ലീം യൂത്ത് ലീഗിന്‍റെ യുവജന യാത്ര നാളെ കോട്ടയത്ത്

Jaihind Webdesk
Monday, December 17, 2018

MYL-Yuvajanayatra

വർഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയർത്തി ജന വിരുദ്ധ സർക്കാരുകൾക്കെതിരെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര നാളെ കോട്ടയത്തെത്തും. കാസർകോഡ് നിന്നും നവംബർ 24 ആരംഭിച്ച യാത്ര ഈ മാസം 24 ന് തിരുവനന്തപുരത്ത് സമാപിക്കും.

കേന്ദ്ര കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയാണ് യാത്ര മുന്നോട്ട് നീങ്ങുന്നത്. യുവജന യാത്ര നാളെ കോട്ടയത്തെത്തും. പാലാ സെന്റ് തോമസ് കോളജ് പരിസരത്തുനിന്നും ആരംഭിക്കുന്ന യാത്രയ്ക്ക് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി , ജോസ് കെ.മാണി എംപി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

തുടർന്ന് ഇരാറ്റുപേട്ടയിൽ യുവജന യാത്രയുടെ ജില്ലാ സമാപന സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിത അംഗം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സംഘാടക സമിതി ചെയർമാൻ അസീസ് ബഡായിൽ അധ്യക്ഷത വഹിക്കും. സംഘപരിവാർ ഭീകരതയ്ക്കിരയായ ശഹീദ് ജുനൈദിന്റെ മാതാവ് സൈറയും സഹോദരൻ ഹാഫിസ് കാസിമും സമ്മേളനത്തിൽ വിശിഷ്ടാതിഥികളാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ആന്റോ ആന്റണി എംപി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും.