മലപ്പുറത്ത് മുസ്ലീംലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു ; പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ്

Jaihind News Bureau
Thursday, January 28, 2021

 

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഒറവമ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ആക്രമണത്തില്‍ സമീറിന്‍റെ ബന്ധു ഹംസക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ മൂന്ന് പേരെ മേലാറ്റൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒറവംപുറം സ്വദേശികളായ നിസാം,അബ്‌ദുൽ മജീദ്, മൊയീൻ എന്നിവരാണ് കസ്റ്റഡിയിലായത്.