CPM സമ്മേളനത്തിലെ അഭിപ്രായങ്ങള്‍ മുസ്‌ളിം ലീഗ് തള്ളുന്നു. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. CPM ചര്‍ച്ച ചെയ്യുന്നത് അവരുടെ അജണ്ടയാണ്. ലീഗിനെ കൂടെക്കൂട്ടണമെന്നുള്ള അവരുടെ ചര്‍ച്ചയ്ക്ക് അഭിപ്രായം പറയേണ്ട കാര്യം ലീഗിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. UDF ഭദ്രമായി കെട്ടുറപ്പോടുകൂടി അച്ചടക്കത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇത്തരം പലവിഷയങ്ങളും ചര്‍ച്ച ചെയ്യും. സിപിഎമ്മിന്റെ അവസ്ഥ നോക്കൂ. പത്ത് വര്‍ഷം ഭരിച്ചിട്ട് ഇടതുപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യ രാജ്യത്തുതന്നെ CPM ഒരു ഘടകമേയല്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസ് മാത്രമാണ് ബദല്‍ എന്നും മുസ്‌ളിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗിനെ കൂടെ നിര്‍ത്തുന്നതില്‍ ഗൗരവ ചര്‍ച്ചയാകാമെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമശിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും കോണ്‍ഗ്രസില്‍ നിന്നും ആളുവരുമെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ജമാ അത്തെ ഇസ്ലാമിയുടെയും കാസയുടെയും പ്രവര്‍ത്തനം പ്രതിരോധിക്കണം. മതരാഷ്ട്രവാദികളുമായി മുസ്‌ളിം ലീഗ് കൂട്ടുകൂടുന്നുണ്ട്. മതനിരപേക്ഷത പുലര്‍ത്തുന്നവര്‍ക്ക് ഈ നിലപാടില്‍ പ്രതിഷേധമുണ്ടെന്നും ഈ നിലപാട് തുടരുന്നത് ലീഗിന്റെ അടിത്തറ ഇളക്കുമെന്നാണ് സിപിഎം വിമര്‍ശിക്കുന്നത്.
അന്‍വറിനെ പോലെയുള്ള സ്വതന്ത്രന്മാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുമ്പോള്‍ ശ്രദ്ധ വേണമെന്ന് സിപിഎം റിപ്പോര്‍ട്ടു പറയുന്നു. പാലക്കാട് സരിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.