കേരളത്തില്‍ കൊലപാതക ഭീകരത, പൊലീസിനെ നയിക്കുന്നത് സിപിഎം ഫ്രാക്ഷന്‍: കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, December 26, 2021

 

കണ്ണൂർ : കേരളത്തിലെ പൊലീസിനെ നയിക്കുന്നത് സിപിഎം ഫ്രാക്ഷനെന്ന് കെപിസിസി അധ്യക്ഷൻ. കേരളത്തിൽ നടക്കുന്നത് ഇന്നുവരെ കാണാത്ത കൊലപാതകങ്ങളുടെ ഭീകരതയാണെന്നും അക്രമങ്ങൾ തടയാൻ പൊലീസിന് കഴിയുന്നില്ലെന്നും കെ സുധാകരൻ എംപി കുറ്റപ്പെടുത്തി.

ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ രൂക്ഷവിമർശനമാണ് കെ സുധാകരന്‍ എംപി നടത്തിയത്. കേരളം ഇന്നുവരെ കാണാത്ത കൊലപാതകങ്ങളുടെ ഭീകരതയാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്. ആലപ്പുഴ കൊലപാതക സംഘം പോകുന്ന സിസിടിവി ദൃശ്യം എല്ലാവരും കണ്ടു. എന്നിട്ടും പൊലീസിന് തടയാനായില്ല.

എസ്ഡിപിഐ വിഭാഗത്തിന്‍റെ തിരിച്ചടി ഉണ്ടാകുമെന്ന് തിരിച്ചറിയാൻ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് കെ സുധാകരന്‍ എംപി ചോദിച്ചു. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ സിപിഎം ഫ്രാക്ഷന്‍ പിടിമുറുക്കി. പൊലീസിനെ കുറ്റം പറയില്ലെന്നും അവരെ ഇങ്ങനെയാക്കിയത് സർക്കാരാണെന്നും കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി. പണമുണ്ടാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://www.facebook.com/JaihindNewsChannel/videos/4598677853562177