കേരള പൊലീസില്‍ ബിജെപിയുടെ ഫ്രാക്ഷന്‍ പ്രവർത്തിക്കുന്നു ; ആനി രാജയുടെ പ്രസ്താവന കോൺഗ്രസ് ആരോപണത്തിന് അടിവരയിടുന്നു : കെ മുരളീധരന്‍

Jaihind Webdesk
Friday, September 3, 2021

തിരുവനന്തപുരം : പൊലീസില്‍ സംഘപരിവാര്‍ ശക്തി പിടിമുറുക്കുന്നുവെന്ന സിപിെഎ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവന സിപിഎം–ബിജെപി ബാന്ധവത്തിന്‍റെ തെളിവാണെന്ന് കെ. മുരളീധരന്‍ എംപി. പൊലീസിൽ പോലും ബിജെപിയുടെ ഫ്രാക്ഷൻ പ്രവർത്തിക്കുന്നു. ആ വിഭാഗം സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നു.

ബിജെപി വോട്ടു വാങ്ങിയാണ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിച്ചതെന്ന കോൺഗ്രസിന്‍റെ ആരോപണത്തിന് അടിവരയിടുന്നതാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞു.