സൗജന്യ ക്വാറന്‍റീന്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പ്രവാസികളോട് കാണിക്കുന്ന കൊടും ക്രൂരത: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, May 26, 2020

Mullappally-Press-Meet

 

സൗജന്യ ക്വാറന്‍റീന്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പിറന്ന നാട്ടില്‍ അഭയാര്‍ത്ഥികളെപ്പോലെ മടങ്ങിയെത്തുന്ന പ്രവാസികളോട് കാണിക്കുന്ന കൊടും ക്രൂരതയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തൊഴില്‍ നഷ്ടമായി മടങ്ങുന്നവര്‍ ഉള്‍പ്പെടെ നിശ്ചിത ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീന്‍ ചെലവ് വഹിക്കണമെന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. വിമാനായാത്ര ടിക്കറ്റ് ചാര്‍ജിനത്തില്‍ ഉയര്‍ന്ന തുക നല്‍കിയാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് ഈ ദുരിതകാലത്ത് എത്തുന്നത്.

കേരളത്തിന്റെ വികസനകുതിപ്പിന് കരുത്തപകര്‍ന്ന പ്രവാസികളോട് പിണറായി സര്‍ക്കാര്‍ കാട്ടിയ മനുഷ്യത്വരഹിതമായ നടപടിക്ക് കാലം ഒരിക്കലും മാപ്പുനല്‍കില്ല. പിണറായി സര്‍ക്കാരിന്‍റെ പ്രവാസി സ്‌നേഹം വെറും തട്ടിപ്പാണെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ ഒരിക്കല്‍ക്കൂടി മനസിലായെന്നും മുല്ലപ്പള്ളി പറഞ്ഞു.