കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ എല്‍.ഡി.എഫ് സമരം രാഷ്ട്രീയ ആഭാസം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, November 15, 2020

 

തിരുവനന്തപുരം: സര്‍ക്കാരിന്‍റെയും സിപിഎം നേതാക്കളുടെയും കോടികളുടെ അഴിമതികള്‍ ഓരോന്നായി പുറത്തുകൊണ്ടു വന്നിരിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന സമരം രാഷ്ട്രീയ ആഭാസമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളിലും സ്പ്രിങ്കളര്‍ ഉള്‍പ്പെടെയുള്ള വിവിധ ഇടപാടുകളിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും കൂടുതല്‍ സിപിഎം നേതാക്കളുടെയും അവരുടെ മക്കളിലേക്കും നീങ്ങുന്നതിലെ അപകടം തിരിച്ചറിഞ്ഞാണ് ഇത്തരം അഭ്യാസത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സംഘടനാ ബലം കാട്ടി കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിര്‍വീര്യമാക്കുക എന്ന ഗൂഢലക്ഷ്യം എല്‍ഡിഎഫ് സമരത്തിന് പിന്നിലുണ്ട്. സിപിഎം നേതാക്കളും അവരുടെ കുടുംബങ്ങളും ഉപജാപകവൃന്ദങ്ങളും നടത്തിയ ഞെട്ടിക്കുന്ന അഴിമതിക്ക് കൂട്ടുനില്‍ക്കേണ്ട ഗതികെട്ടസമരത്തില്‍ നിന്നും പിന്‍മാറാന്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.