ജീർണതയുടെ അവസാന വാക്കായി പി.എസ്.സി മാറി; ഭരണഘടന സ്ഥാപനങ്ങളെ സർക്കാർ അട്ടിമറിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, June 18, 2020

Mullapaplly-Ramachandran

സംസ്ഥാനത്ത് ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജീർണതയുടെ അവസാന വാക്കായി പി.എസ്.സി മാറി.  പി.എസ്.സിയുടെ വിശ്വാസ്യത നഷ്ട്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നിയമന നിരോധനത്തിനെതിരെ പി.എസ്.സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എ.എസ്‌ മൂല്യനിർണ്ണയം മാനുവൽ ആയി നടത്തി സർക്കാർ അട്ടിമറിക്കുകയാണ്. മൂല്യനിർണ്ണയം ട്രാക്ക് റെക്കോർഡില്ലാത്ത കമ്പനിക്ക് നൽകിയതിൽ ദുരൂഹതയുണ്ട്.  പൊലീസിനെ സിപിഎമ്മിന്‍റെ  സ്വകാര്യ സേനയാക്കാൻ നീക്കം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.