മുഖ്യമന്ത്രിയും സിപിഎമ്മും നടപ്പാക്കുന്നത് മോദിയുടെ അതേ ശൈലി ; സർവേകളെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Sunday, March 21, 2021

 

കൊല്ലം : മാധ്യമങ്ങളിലെ അഭിപ്രായ സർവേകളിലൂടെ ജനങ്ങളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന നരേന്ദ്ര മോദിയുടെ തന്ത്രമാണ് കേരളത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും നടപ്പാക്കുന്നതെന്ന് കെപിസിസി  അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. പരസ്യത്തിനായി 800 കോടി സർക്കാർ ചെലവിട്ടു. നിരോധിക്കപ്പെട്ട ‘സന്ദേശ് ‘ പത്രത്തിൽ പരസ്യം നൽകിയത് എന്ത് കാഴ്ചപ്പാടോടെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർവേ ഏജൻസികൾക്ക് പണം മാത്രമാണ് ലക്ഷ്യം. നേരും നെറിയുമില്ല. സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പിൽ വൻതോതിൽ പണമൊഴുക്കുകയാണ്. കോൺഗ്രസ് നേതാക്കളെ പണം നൽകി ഒപ്പംകൂട്ടാൻ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തിൽ ആശയക്കുഴപ്പമില്ലാത്ത വിധം നിലപാട് വ്യക്തമാക്കാൻ സിപിഎം തയ്യാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.