സിപിഎം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു ; സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ പാർട്ടി ജീർണതയുടെ ഉദാഹരണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Saturday, November 7, 2020

 

തിരുവനന്തപുരം: സിപിഎം  യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്  ഒളിച്ചോടുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി എത്രത്തോളം ജീര്‍ണതയില്‍ ആയി എന്നതിന്‍റെ ഉദാഹരണമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തുന്ന കാര്യത്തില്‍ സിപിഎം പരാജയപ്പെട്ടു. പാര്‍ട്ടി ആത്മപരിശോധനയ്ക്ക് വിധേയമാകണം. സിപിഎമ്മിനെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.