മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ വര്‍ധന ; അഞ്ച് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് വര്‍ധിച്ചു. അണക്കെട്ടിലേക്കുള്ള ജലനിരപ്പ് കൂടിയതോടെ അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതോടെ മുല്ലപ്പെരിയാല്‍ അണക്കെട്ടില്‍ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകള്‍ 60 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 138.95 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

ജലനിരപ്പ് കുറഞ്ഞതോടെ അണക്കെട്ടിലെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ ഇന്നലെ തമിഴ്നാട് അടച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഒന്ന്, അഞ്ച്, ആറ് ഷട്ടറുകള്‍ അടച്ചത്. സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയായിരുന്നു നടപടി. ആദ്യം തുറന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ എഴുപത് സെന്റീമീറ്ററില്‍നിന്ന് 50 സെന്റീമീറ്റര്‍ ആയി കുറച്ച ശേഷം ഉച്ചയ്ക്കുശേഷമാണ് രണ്ട്, നാല് ഷട്ടറുകള്‍ അടച്ചത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 20 സെന്‍റീ

 

 

 

 

 

 

 

 

 

 

Comments (0)
Add Comment