കൊവിഡ് റിപ്പോർട്ട് ചെയ്ത സ്ഥാപനം ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം മറച്ചുവെക്കുന്നതായി പരാതി; ഉടമക്കെതിരെ നടപടി ആവശ്യപ്പെട്ട് മുക്കം നഗരസഭ

കൊവിഡ് റിപ്പോർട്ട് ചെയ്ത സ്ഥാപനം ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം മറച്ചുവെക്കുന്നതായി പരാതി. കോഴിക്കോട് മുക്കത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് ആക്ഷേപം. ഇവരുടെ സ്ഥാപനങ്ങളിലെ 15 പേർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു. സ്ഥാപന ഉടമക്കെതിരെ മുക്കം നഗരസഭ നടപടി ആവശ്യപ്പെട്ടുണ്ട്.

മുക്കം അഗസ്ത്യമുഴി, വട്ടോളിപറമ്പ് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയിൽ സ്ഥാപനത്തിനെതിരെയാണ് ആക്ഷേപം ഉയരുന്നത്. രണ്ടിടങ്ങളിലായി 3 സ്ഥാപനമാണ് പ്രവർത്തിക്കുന്നത്. ജോലിക്കാർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ മുക്കം നഗരസഭാ ആരോഗ്യ വകുപ്പ് തൊഴിലാളികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. എന്നാൽ കൃത്യമായ വിവരം നൽകാൻ ഉടമ തയ്യാറായില്ല. ഒരു സ്ഥാപനത്തിലും തൊഴിലാളികളുടെ രജിസ്റ്റർ, ഹാജർ നില എന്നിവ സൂക്ഷിച്ചിട്ടില്ല. 40 പേരുടെ ലിസ്റ്റാണ് ഇതിനകം നഗരസഭയ്ക്ക് കൈമാറിയത്. എന്നാൽ കുടുംബസമേതം താമസിക്കുന്ന ഇതര സംസ്ഥാനക്കാർ ഉണ്ടെന്ന് കൊവിഡ് സ്ഥിരീകരിച്ച ശേഷം വ്യക്തമായി. തൊഴിലാളികളുടെ പേരുവിവരങ്ങൾ മറച്ചുവെക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെട്ടതായി നഗരസഭാ കൗൺസിലർ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളെ സ്ഥാപനത്തിൽ രാത്രി താമസിപ്പിക്കരുത് എന്നു തിരുവമ്പാടി പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും പാലിച്ചില്ല. ലോക്ക്ഡൗൺ സമയത്ത് ജോലിയിൽ ഹാജരായില്ല എന്നതിൻ്റെ പേരിൽ തൊഴിലാളികളെ പിരിച്ചുവിട്ടതായും പരാതിയുണ്ട്.

https://youtu.be/8kddDf5HiZ8

Comments (0)
Add Comment