എംടി വിമർശിച്ചത് പിണറായിയെ തന്നെ; മോദിക്കും ബാധകമെന്ന് കെ. മുരളീധരന്‍ എംപി

Jaihind Webdesk
Friday, January 12, 2024

 

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായർ ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണെന്ന് കെ. മുരളീധരൻ എംപി. മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് അദ്ദേഹം വിമർശിച്ചത്. വായിക്കുന്നവർക്ക് കാര്യം മനസിലാകും. പറഞ്ഞത് ഇ.പി. ജയരാജന് മനസിലാകാഞ്ഞിട്ടല്ല, പക്ഷെ കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇപിക്ക്. എംടി പറഞ്ഞത് മോദിക്കും പിണറായിക്കും ഒരു പോലെ ബാധകം ആണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.