എട്ടു വയസുകാരിക്ക് ക്രൂര മർദനം; കാഴ്ചക്കാരിയായി അമ്മ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

Jaihind Webdesk
Monday, May 13, 2019

Child-Harrasment-Aneesh

ഇടുക്കിയിലെ ഉപ്പുതറയിൽ എട്ടു വയസുകാരിക്ക് ക്രൂര മർദനം. അമ്മയുടെ കാമുകന്‍ ആണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പത്തേക്കർ കുന്നേൽ ശിവദാസിന്‍റെ മകൻ അനീഷ് ആണ് അറസ്റ്റിലായത്. ഇയാളുമായുള്ള അമ്മയുടെ ബന്ധം എതിര്‍ത്തിരുന്ന കുട്ടി ഇക്കാര്യം പിതാവിന്‍റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ പിതാവ് തളര്‍വാതം ബാധിച്ച് കിടപ്പിലാണ്. കുട്ടിയുടെ പിതാവിന്‍റെ അമ്മയുടെ പരാതിയിൽ ആണ് പൊലീസിൽ കേസ് എടുത്തത്.

മര്‍ദ്ദനമേറ്റ എട്ട് വയസ്സുകാരിയ്ക്ക് അഞ്ചും, രണ്ടും വയസുള്ള രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്. ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്ന അനീഷ് കഴിഞ്ഞ ഒരു വർഷമായി ഈ മൂന്ന് കുട്ടികളും ഇവരുടെ അമ്മയുമായി മറ്റൊരു വീട്ടിലാണ് താമസം. അനീഷ് വീട്ടിൽ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. അമ്മയുടെ അനീഷുമൊത്തുള്ള ബന്ധത്തെപ്പറ്റി കുട്ടികളുടെ പിതാവിന്‍റെ മാതാപിതാക്കളോട് പറയും എന്ന് പറഞ്ഞതിനായിരുന്നു മർദ്ദനം.

അനീഷ് ചൂരൽ വടി കൊണ്ടാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയെ അനീഷ് മർദ്ദിക്കുന്നത് കണ്ടിട്ട് അമ്മ പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്. കുട്ടിയുടെ പിതാവിന്‍റെ അമ്മയുടെ പരാതിയിൽ ആണ് പൊലീസിൽ കേസ് എടുത്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും, വൈദ്യ പരിശോധനയിലും കുട്ടിയ്ക്ക് മർദ്ദനമേറ്റതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.